Skip to main content

കേരളോത്സവം

പൂതാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 1 മുതല്‍ 15 വരെ നടക്കും. സെപ്തംബര്‍ 30 ന് വൈകിട്ട് 3 നകം പൂരിപ്പിച്ച അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 211 522.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2023 വര്‍ഷത്തെ കേരളോത്സവത്തിന്റെ ഭാഗമായുള്ള  കായിക മത്സരങ്ങള്‍ ഒക്ടോബര്‍ 7 മുതല്‍ 9 വരെയും കലാമത്സരങ്ങള്‍ ഒക്ടോബര്‍ 14,15 തീയതികളിലും നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന  യുവജനങ്ങള്‍ക്ക് ക്ലബ്ബുമായി ബന്ധപ്പെട്ടോ വ്യക്തിപരമായോ അപേക്ഷ നല്‍കണം. കലാമത്സരങ്ങള്‍ക്ക് ഒരാള്‍ക്ക് പരമാവധി 4 വ്യക്തിഗതഇനങ്ങളിലും 3 ഗ്രൂപ്പിനങ്ങളിലും മാത്രമേ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടാവുകയുള്ളൂ.അത്‌ലറ്റിക്‌സ് ഇനങ്ങള്‍ക്ക് ഒരാള്‍ക്ക് പരമാവധി മൂന്ന് ഇനങ്ങളിലും, റിലേയിലും പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍  2023 നവംബര്‍ ഒന്നിന് 15 വയസ്സ് കഴിഞ്ഞവരും 40 വയസ്സ് കഴിയാത്തവരും ആയിരിക്കണം. മത്സരങ്ങള്‍ പൂര്‍ണ്ണമായും കേരളോത്സവം മാര്‍ഗ്ഗരേഖ വിധേയമായിരിക്കും എന്ന് സെക്രട്ടറി അറിയിച്ചു.

date