Skip to main content

സെലക്ഷന്‍ ട്രയല്‍സ്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെണ്‍കുട്ടികള്‍ക്ക് ആര്‍ച്ചറിയില്‍ പരിശീലനം നല്‍കുന്നു. ആര്‍ച്ചറി പരിശീലന പദ്ധതിയിലേക്ക് 10 മുതല്‍ 13 വയസ്സ് പ്രായമുളള പെണ്‍കുട്ടിളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പില്‍  പങ്കെടുക്കാന്‍ താല്‍പ്പര്യമുളള വിദ്യാര്‍ത്ഥിനികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 30 ന് രാവിലെ 9.30 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04936-202658

date