Skip to main content

അറിയിപ്പുകൾ

താല്പര്യപത്രം ക്ഷണിച്ചു 

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2023 - 24 പദ്ധതി പ്രകാരം ഐ. ഇ. എല്‍. ടി. എസ് / ടി. ഒ. ഇ. എഫ്. എല്‍/ ഒ. ഇ. ടി/എന്‍. സി.എല്‍.ഇ.എക്‌സ് തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകള്‍ക്ക് പരിശീലനം നല്‍കുന്ന സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നു. ഇതിനായുള്ള താല്പര്യം സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2023 - 24. വിജ്ഞാപനം, നിര്‍ദ്ദിഷ്ട മാതൃകയിലുള്ള താല്പര്യപത്രം എന്നിവ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ അഴകൊടി ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിയെ നിയമിക്കുന്നതിന് ഹിന്ദു മതം ആചരിക്കുന്ന ആളുകളില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ എരഞ്ഞിപ്പാലത്തുള്ള ഓഫീസില്‍ ഒക്ടോബര്‍ 27നകം ലഭിക്കണം. ഫോറങ്ങള്‍ malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

date