Skip to main content

വനിത ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

 

നിർമ്മാണം പൂർത്തീകരിച്ച കണ്ണപ്പൻകുണ്ട് എടുത്തുവെച്ചകല്ല് വനിത ഫെസിലിറ്റേഷൻ സെന്റർ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സെന്റർ നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി. സുനീർ അധ്യക്ഷത വഹിച്ചു. പട്ടികജാതി വ​നി​ത​ക​ളു​ടെ സാ​മൂ​ഹി​ക മുന്നേറ്റവും ശാ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടാണ്  ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്റ​ ആരംഭിച്ചത്.

പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്, വാർഡ് മെമ്പർ ബീന തങ്കച്ചൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date