Skip to main content

തിരുവള്ളൂർ മഹാശിവക്ഷേത്രം കുളം നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു

 

തിരുവള്ളൂർ മഹാശിവക്ഷേത്രം കുളത്തിന്റെ നവീകരണത്തിന് സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു. വളരെ പഴക്കമുള്ള കുളം നവീകരിക്കണമെന്ന് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎ സർക്കാരിന്റെ  ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കുളം നവീകരണത്തിനായി ഒരുകോടി രൂപ അനുവദിച്ചത്.

ജലവിഭവ വകുപ്പ് വഴിയായിരിക്കും കുളത്തിന്റെ നിർമ്മാണ പ്രവൃത്തി നടത്തുക. പ്രദേശത്തെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിൽ  വലിയ  പങ്കുള്ള കുളത്തിന്റെ നവീകരണ പ്രവർത്തന നടപടികൾ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

date