Skip to main content

അഴിയൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം ഒക്ടോബർ ഏഴ് മുതൽ 15 വരെ 

 

 അഴിയൂർ ഗ്രാമപഞ്ചായത്ത്‌  കേരളോത്സവം ഒക്ടോബർ ഏഴ് മുതൽ 15 വരെ നടത്താൻ തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് ഓഫീസിൽ  ചേർന്ന  സംഘാടകസമിതി രൂപീകരണ യോഗത്തിൽ പ്രസിഡണ്ട്  ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, പഞ്ചായത്ത്‌ സെക്രട്ടറി ഷാജി ആർ എസ് എന്നിവർ സംസാരിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം സ്വാഗതവും ആരോഗ്യ -വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി നന്ദിയും പറഞ്ഞു.

ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,യുവജന സംഘടന ഭാരവാഹികൾ,യൂത്ത് ക്ലബ്ബ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
രജിസ്ട്രേഷൻ ഫോറം ഒക്ടോബർ രണ്ട് വൈകുന്നേരം 5 മണി വരെ ഓഫീസിൽ സ്വീകരിക്കും. രജിസ്‌ട്രേഷൻ ഫോമിൽ ഫോട്ടോ പതിക്കണം. കൃത്യമായ വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം.
രജിസ്‌ട്രേഷൻ ഫോറം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്.
 

date