Skip to main content
നെടുംകുന്നം നോർത്ത് ഗവൺമെന്റ് യു.പി. സ്‌കൂൾ വർണ്ണകൂടാരവും മാതൃക പ്രീപ്രൈമറി സ്‌കൂൾ ഉദ്ഘാടനവും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു

നെടുംകുന്നം നോർത്ത് ഗവ. യു.പി. സ്‌കൂളിൽ വർണ്ണകൂടാരവും മാതൃക പ്രീപ്രൈമറി സ്‌കൂളും

കോട്ടയം: നെടുംകുന്നം നോർത്ത് ഗവൺമെന്റ് യു.പി. സ്‌കൂളിൽ വർണ്ണകൂടാരവും മാതൃക പ്രീപ്രൈമറി സ്‌കൂളും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ബീന അധ്യക്ഷത വഹിച്ചു.  വാഴൂർ
ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാ ഉണ്ണികൃഷ്ണൻ, നെടുംകുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  രവി വി. സോമൻ, നെടുംകുന്നം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷിനു സുനിൽ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ രാജമ്മ രവീന്ദ്രൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മാത്യു വർഗീസ്, പഞ്ചായത്തംഗം ജോ ജോസഫ്, സമഗ്രശിക്ഷാ കേരള ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ഡി.ഇ.ഒ. കാഞ്ഞിരപ്പള്ളി ഇ.റ്റി. രാകേഷ്, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ ആഷാ ജോർജ്ജ്, കറുകച്ചാൽ എ.ഇ.ഒ. കെ.കെ. ഓമന, കറുകച്ചാൽ ബി.പി.സി. കെ.എ. സുനിത, സ്റ്റാഫ് സെക്രട്ടറി അനിൽ ജെയിംസ് ജോൺ, പ്രീ പ്രൈമറി അധ്യാപിക സുലോചന, പി.ടി.എ. പ്രസിഡന്റ് ബിനോൾ ബിജു എന്നിവർ പ്രസംഗിച്ചു.
സ്റ്റാർസ് വാർഷിക പദ്ധതി 2022-23 ഉൾപ്പെടുത്തി പ്രീ പ്രൈമറി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തന ഇടങ്ങൾ സജ്ജീകരിക്കുന്നതിനായി സമഗ്രശിക്ഷ കേരള അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വർണ്ണകൂടാരം യാഥാർഥ്യമാക്കിയത്.

 

date