Skip to main content

പരിശീലനം നൽകി

കുട്ടികളുടെ മേഖലയിലെ നിയമങ്ങളും പ്രായോഗികതയും എന്ന വിഷയത്തിൽ ജില്ലയിലെ ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസർമാർക്ക് പരിശീലനം നൽകി. ജില്ലാ ജഡ്ജ് അധ്യക്ഷനായ ജില്ലാ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി തീരുമാനപ്രകാരം ജില്ലാ നിയമ സേവന അതോറിറ്റിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സംയുക്തമായാണ് പരിശീലനം നൽകിയത്. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാബിർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ലീഗൽ ഓഫീസർ അഡ്വ. പി. ഫവാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റാശ്ശേരി അധ്യക്ഷത വഹിച്ചു. മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ.രാജേഷ് പുതുക്കാട് പരിശീലനത്തിന് നേതൃത്വം നൽകി. പ്രൊട്ടക്ഷൻ ഓഫീസർ എ.കെ.മുഹമ്മദ് സാലിഹ് സംസാരിച്ചു. ഔട്ട് റീച്ച് വർക്കർ  നാഫിയ ഫർസാന നന്ദി പറഞ്ഞു.

date