Skip to main content

നഷ്ടപരിഹാരം, മാനദണ്ഡം

പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കൃഷിനാശം, കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള വിളവ് കുറവ് എന്നിവയ്ക്ക് കർഷകർക്ക് ആശ്വാസമാകുന്നതാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളക്കെട്ട്, ശക്തമായ കാറ്റ് എന്നിവ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് വ്യക്തിഗത പരിരക്ഷ ഈ ഇൻഷുറൻസ് പദ്ധതി വഴി ലഭിക്കും. മഴക്കുറവ്, രോഗസാധ്യതയുള്ള കാലാവസ്ഥ, കീടബാധയ്ക്ക് സാധ്യതയുള്ള കാലാവസ്ഥ, ഉണക്ക്, അതിവൃഷ്ടി, കൂടിയ താപനില എന്നീ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്ന കാലാവസ്ഥാ നിലയങ്ങളിലെ തോത് അനുസരിച്ചാണ് ഇതു നൽകുക, കൃഷി പൂർണമായും നശിക്കാതെ വിളവിലുണ്ടാകുന്ന കുറവിനും നഷ്ടപരിഹാരം ലഭിക്കുമെന്നതും കർഷകർക്ക് സഹായകമാകും.

date