Skip to main content

കുടിശ്ശിക നിവാരണ അദാലത്ത്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നിന്നും പാറ്റേൺ/സി.ബി.സി പദ്ധതികൾ പ്രകാരം വായ്പയെടുത്ത് കുടിശ്ശികയായിട്ടുള്ളവരിൽ മലപ്പുറം ജില്ലയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ വെച്ച് ഒക്ടോബർ 18ന് കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നു. കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കുന്നവർക്ക് പിഴപ്പലിശ പൂർണമായി ഒഴിവാക്കുന്നതോടൊപ്പം പലിശയിലും ഇളവുകളും ലഭിക്കും. രാവിലെ 11 മുതൽ വൈകീട്ട് നാല് വരെയാണ് അദാലത്ത്. ഫോൺ: 0483 2734807.

date