Skip to main content

അറിയിപ്പുകൾ 

ഗാന്ധിജയന്തി ക്വിസ് മത്സരം

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും' എന്ന വിഷയത്തില്‍ സംസ്ഥാനതലത്തില്‍
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. സംസ്ഥാനതല മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നതിനായുള്ള ജില്ലാതല ക്വിസ് മത്സരം ഒക്ടാബര്‍ നാലിന് രാവിലെ 10 മണിക്ക് ജില്ലാ സൈനിക വെല്‍ഫയര്‍ ഓഫീസ് ഓഡിറ്റാറിയത്തില്‍ ( രാജേന്ദ്ര ഹോസ്പിറ്റലിനു സമീപം) നടക്കും. ഒരു സ്‌കൂളില്‍ നിന്നും രണ്ട് കുട്ടികളെ വീതം ഉള്‍പ്പെടുത്തി ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ pokzd@kkvib.org എന്ന ഇ - മെയില്‍ വിലാസത്തില്‍ ഒക്ടാബര്‍ മൂന്നിനു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. ക്വിസ് മത്സര ദിവസം സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവും വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി കാര്‍ഡും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി മേല്പറഞ്ഞ ഇമെയില്‍ വിലാസത്തിലാ 04952366156, 9496133853. എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

കരാര്‍ നിയമനം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.ഇനി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ രണ്ടിന് xവൈകുന്നേരം അഞ്ച് മണിക്ക്
മുമ്പായി https://docs.google.com/forms/d/1n-FgV0M4enTtgjMGq5_aXxUfNoa_ihrlN0vbuVK25h0/edit എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. 

വളര്‍ത്തു നായ്ക്കള്‍ക്ക്
വാക്‌സിനേഷന്‍ ക്യാമ്പ് 

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'മാസ് ഡോഗ് വാക്‌സിനേഷന്‍ ക്യാമ്പ് 2023-24' ഈ മാസം നടത്തുന്നു. വളര്‍ത്തു നായ്ക്കള്‍ക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ഉറപ്പുവരുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. രണ്ട് മാസത്തിനു മുകളില്‍ പ്രായം ഉള്ളതും കുത്തിവെപ്പ്  എടുത്തിട്ടില്ലാത്തതും അവസാന കുത്തിവെപ്പ് എടുത്ത് മൂന്ന് മാസം കഴിഞ്ഞിട്ടുള്ളതുമായ എല്ലാ നായ്ക്കള്‍ക്കും കുത്തിവെയ്പ്പ് എടുക്കുന്നതിനായി വെറ്റിനറി ഡിസ്പന്‍സറി/ ഹോസ്പിറ്റലുമായി  ബന്ധപ്പെടണം.

date