Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഒഴിവുള്ള സി.എച്ച്.എന്‍.എം ട്രേഡില്‍ ഇ.ഡബ്ല്യൂ.എസ്, ഒ.സി വിഭാഗങ്ങള്‍ക്കായും വെല്‍ഡര്‍ ട്രേഡില്‍ ലാറ്റിന്‍ കത്തോലിക് / ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനായും എം.എം.ടി.എം ട്രേഡില്‍ എസ്.സി വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിംഗ് ഡിഗ്രി / ഡിപ്ലോമ അല്ലെങ്കില്‍ ഈ ട്രേഡുകളിലെ എന്‍.ടി.സിയും ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവരില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 29ന് നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0470 2622391.

date