Skip to main content

വന്നാമി ചെമ്മീന്‍ കൃഷി: ധനസഹായത്തിന് അപേക്ഷിക്കാം

ആലപ്പുഴ: ഫിഷറീസ് വകുപ്പ് കേരള ജല കൃഷി വികസന ഏജന്‍സി (അഡാക്ക്) വഴി നടപ്പാക്കുന്ന വന്നാമി ചെമ്മീന്‍ കൃഷി വികസന പദ്ധതിയുടെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്വന്തമായോ പാട്ടത്തിനെടുത്തോ ചെമ്മീന്‍ കൃഷ് ചെയ്യുന്നവര്‍ക്കും പുതുതായി കൃഷി സ്ഥലം വികസിപ്പിക്കാന്‍ സാഹചര്യം ഉള്ളവര്‍ക്കും നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാം. അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണ മേഖല റീജിയണല്‍ എക്‌സിക്യൂട്ടീവിന്റെ ഓഫീസില്‍ നിന്നും അപേക്ഷ ഫോറം ലഭിക്കും. പുരിപ്പിച്ച അപേക്ഷ, ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്ടോബര്‍ 5നകം നല്‍കണം. വിലാസം: റീജിയണല്‍ എക്‌സിക്യൂട്ടീവ്, ദക്ഷിണ മേഖല, അഡാക്ക്, ഫിഷറീസ് കോംപ്ലക്‌സ്, നീണ്ടകര പി.ഒ., കൊല്ലം- 691582. ഫോണ്‍: 7907047852.

date