Skip to main content
അധ്യാപക പരിശീലനം നടത്തി

അധ്യാപക പരിശീലനം നടത്തി

ആലപ്പുഴ: ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ നടത്തിയ അധ്യാപക പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു. അവധിക്കാല അധ്യാപക പരിശീലനത്തിന്റെ തുടര്‍ച്ചയായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ യു.പി. വിഭാഗം അധ്യാപകര്‍ക്കാണ് ഏകദിന ക്ലസ്റ്റര്‍ പരിശീലനം നടത്തിയത്. കാക്കാഴം ഗവ. ഹൈസ്‌കൂള്‍, ബി.ആര്‍.സി. ഹാള്‍, പുറക്കാട് എസ്.എന്‍.എം. എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായിരുന്നു പരിശീലനം. 

കാക്കാഴം ഗവ. ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചാത്തംഗം വി. അനിത അധ്യക്ഷയായി. ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എ.ജി. ജയകൃഷ്ണന്‍, സ്‌കൂള്‍ എച്ച്.എം. ജി.വി. അഞ്ജന, റജീന, എസ്. മനു, ഓസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ബി.ആര്‍.സി. ഹാളില്‍ നടന്ന പരിശീലനം അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എസ്. സുമ ദേവി അധ്യക്ഷയായി. അജിത, ഇന്ദു മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുറക്കാട് എസ്.എന്‍.എം. എച്ച്.എസ്.എസില്‍ നടന്ന പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രഥമാധ്യാപിക കെ.സി. ചന്ദ്രിക അധ്യക്ഷയായി. ഡയറ്റ് ഫാക്കല്‍റ്റി മുരാരി ശംഭു, റിസോഴ്‌സ് അധ്യാപകരായ പി.എന്‍. ശ്രീലേഖ ദേവി, ഡി.ആര്‍. സജിത്ത് ലാല്‍, ബി.ആര്‍.സി. ട്രെയിനര്‍ കെ. രാജു, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ സരിത സുനില്‍ തുടങ്ങിയവര്‍പങ്കെടുത്തു.

date