Skip to main content
കമ്പ്യൂട്ടറുകള്‍ കൈമാറി

കമ്പ്യൂട്ടറുകള്‍ കൈമാറി

ആലപ്പുഴ: പുറക്കാട് തരംഗം ഗ്രന്ഥശാലക്ക് ജില്ല, ബ്ലോക്ക് പഞ്ചായത്തുകള്‍ അനുവദിച്ച കമ്പ്യൂട്ടറുകള്‍ എച്ച്. സലാം എം.എല്‍.എ. ഗ്രന്ഥശാല ഭാരവാഹികളായ എം. കിഷോര്‍ കുമാര്‍, എസ്. സജി എന്നിവര്‍ക്ക് കൈമാറി. ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജാ സുഭാഷ് എന്നിവരുടെ ശ്രമഫലമായാണ് കമ്പ്യൂട്ടറുകള്‍ അനുവദിച്ചത്. 

ഗ്രന്ഥശാല ഹാളില്‍ നടന്ന ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അധ്യക്ഷയായി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. ഉണ്ണി, പഞ്ചായത്തംഗം ഡി. മനോജ് തുടങ്ങിയവര്‍പങ്കെടുത്തു.

date