Post Category
ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം
ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഒക്ടോബര്‍ 3 മുതല്‍ 7 വരെ ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ക്ലാസ് റൂം പരിശീലനം നല്കുന്നു. പങ്കെടുക്കാനായി ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം ആലപ്പുഴ, കൊല്ലം ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ എന്നിവയില്‍ ഒന്നുമുഖേന രജിസ്റ്റര്‍ ചെയ്യാം. സെപ്റ്റംബര്‍ 30ന് വൈകിട്ട് അഞ്ച് വരെയാണ് രജിസ്ട്രേഷന് സമയം.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ എപ്പോഴെങ്കിലും ഇതേ പരീശിലനത്തില്‍ ഓഫ്ലൈനായി പങ്കെടുത്തവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. പരിശീലനത്തിന് എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് കൊണ്ടുവരണം. പങ്കെടുക്കുന്നവര്‍ക്ക് ടി.എ.യും ഡി.എ.യും നല്‍കും. ഫോണ്‍: 8089391209,0476 2698550
date
- Log in to post comments