Skip to main content

പോഷകാഹാര പ്രദര്‍ശനം നടത്തി

ആലപ്പുഴ: വനിത ശിശു വികസന വകുപ്പ് ചമ്പക്കുളം ഐ.സി.ഡി.എസ്. പ്രോജുക്ടുമായി ചേര്‍ന്ന് തെക്കെക്കര ജി.എച്ച്.എസില്‍ പോഷകാഹാര പ്രദര്‍ശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജ കുമാരി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്. ജ്യോതിശ്രീ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

തനത് ഭക്ഷണത്തിന്റെ സവിശേഷതകളും ഗുണങ്ങളെക്കുറിച്ചു പൊതുജനങ്ങളെ ബോധവത്ക്കരിക്കാനായി അങ്കണവാടി പ്രവര്‍ത്തകരും സ്‌കൂള്‍ കുട്ടികളും തനത് വിഭവങ്ങള്‍ ഉപയോഗിച്ച് പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിച്ചു. 

ചടങ്ങില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്. മായാദേവി, ഫില്ലമ്മ ജോസഫ്, ബെന്നി വര്‍ഗീസ്, ശിശു വികസന ഓഫീസര്‍ പത്മലത, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എസ്. സുനിഷ, സ്‌കൂള്‍ കൗണ്‍സിലര്‍ ദേവി കൃഷണ, അധ്യാപകരായ ഷേര്‍ളി ജോസഫ്, ബിജി രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

date