Skip to main content
ജലാശയങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനൊരുങ്ങി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് 

ജലാശയങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനൊരുങ്ങി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് 

ആലപ്പുഴ: മലിനമായ ജലാശയങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനായി ആവിഷ്‌കരിച്ച തെളിമയുള്ള തൈക്കാട്ടുശ്ശേരി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ തോടുകളുടെ ശുചീകരണത്തിന് തുടക്കമായി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംബരന്‍ നിര്‍വഹിച്ചു. 

ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ചാണ് തോടുകള്‍ ശുചീകരിക്കുന്നത്. ആറാം വാര്‍ഡിലെ പൂച്ചാക്കല്‍ മാര്‍ക്കറ്റ്- പട്ടികജാതി കോളനി തോട്ടിലെ മാലിന്യങ്ങള്‍ നീക്കി ആഴം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ തുടക്കമിട്ടത്. തോടിന്റെ 200 മീറ്റര്‍ നീളത്തിലാണ് ശുചീകരിക്കുന്നത്. തെളിമയുള്ള തൈക്കാട്ടുശേരി പദ്ധതിയുടെ ഭാഗമായി വരുംദിവസങ്ങളില്‍ പഞ്ചായത്തിലെ മറ്റു തോടുകളും ഏറ്റെടുത്ത് വൃത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍ പറഞ്ഞു.

ചടങ്ങില്‍ ജനപ്രതിനിധികളായ രതി നാരായണന്‍, പ്രിയ ജയറാം, അംബിക ശശിധരന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.

date