Skip to main content

ഹിന്ദി പക്ഷാചരണ പ്രവര്‍ത്തനങ്ങളുമായി ബി.ആര്‍.സി ചെങ്ങന്നൂര്‍

ആലപ്പുഴ: സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പഠനപരിപോഷണ പരിപാടിയായ സുരീലി ഹിന്ദിയ്ക്ക് ചെങ്ങന്നൂര്‍ ഉപജില്ലയില്‍ തുടക്കമായി. സെപ്റ്റംബര്‍ 28 വരെ നടത്തുന്ന ഹിന്ദി വാരാചരണ പരിപാടിയുടെ ഭാഗമായാണ് ബി.ആര്‍.സി തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ സുരീലി ക്യാന്‍വാസ്, സുരീലി പത്രിക, സുരീലി സഭ, സുരീലി സഞ്ചിക എന്നീ പരിപാടികളും സംഘടിപ്പിക്കും. 

5 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഒക്ടോബര്‍ മുതല്‍ സുരീലി വീഡിയോ മൊഡ്യൂളുകളും പാഠഭാഗത്തിനു അനുരൂപമായി നല്‍കും. ഇതിന്റെ ഭാഗമായി ബി.ആര്‍.സി ഹാളില്‍ നടന്ന അധ്യാപക പരിശീലനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സുരേന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ബി.പി.സി. ജി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി പരിശീലകരായ പ്രവീണ്‍ വി. നായര്‍, കെ.ബൈജു, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ റ്റി.ശ്രീലത, എം.എസ്. സിന്ധു, വി. ഹരിഗോവിന്ദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

date