Skip to main content

ബോധവൽകരണ പരിപാടിയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ആലപ്പുഴ: സഫായി മിത്ര സുരക്ഷ ശിവിന്റെ ഭാഗമായി ചേർത്തല നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാർക്കു വേണ്ടി ബോധവൽകരണ പരിപാടിയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ചേർത്തല നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാധുരി സാബു, കൗൺസിലർ ഡി. സൽജി, താലൂക്ക് ആശുപത്രി സൂപ്രണ്ട് സുജ അലോഷ്യസ്, ഹെൽത്ത് വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date