Skip to main content
അധ്യാപക കൂട്ടായ്മയുടെ ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

അധ്യപക ക്ലസ്റ്റര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിലുള്ള അധ്യാപക കൂട്ടായ്മയുടെ ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് (ഡി.ആര്‍.ജി) പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല ബി.ആര്‍.സിയില്‍  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു.പതിനൊന്ന് ഉപജില്ലകളില്‍ നിന്നുള്ള റിസോഴ്‌സ് അധ്യാപകര്‍ക്കാണ് പരിശീലനം നടക്കുന്നത്.  തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനങ്ങളും നടക്കും. അവധിക്കാല അധ്യാപക പരിശീലനത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന കൂട്ടായ്മയില്‍ ഭാഷയുടെ വിവിധ സമീപനങ്ങള്‍ ബോധ്യപ്പെടുത്തുക, തുല്യതയും ഗുണതയുമുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചു കൊണ്ട് അധ്യാപകരെ ശാക്തീകരിക്കുക എന്നിവയാണ്  പരിശീലനത്തിന്റെ ലക്ഷ്യം.
യുപി തലത്തിലുള്ള പരിശീലനമാണ് പ്രാരംഭമായി നടക്കുന്നത്.
സമഗ്ര ശിക്ഷാ പത്തനംതിട്ട ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസ് , എ.ഇ.ഒ വി.കെ.മിനികുമാരി,  ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ റോയ് ടി മാത്യു. ഫാ.എബി. സി ചെറിയാന്‍, കെ. ശശികല , ഇ.മുഹമ്മദ് റാഫി , ഡോ.കെ.എം അഞ്ജു, തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date