Skip to main content

ജൈവവൈവിധ്യ സംരക്ഷണം ശക്തമാക്കാൻ ഒരുങ്ങി ജില്ല

 

ജൈവവൈവിധ്യ കോഓർഡിനേഷൻ സമിതി യോഗം ചേർന്നു

 ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ജൈവവൈവിധ്യ കോ ഓർഡിനേഷൻ കമ്മിറ്റി  യോഗത്തിൽ  പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ജൈവവൈവിധ്യ പരിപാലന സമിതികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കലുമായി ബന്ധപ്പെട്ട് പ്രോജക്ടുകൾ സമർപ്പിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തനങ്ങൾക്കായി പരിശീലനം നൽകും. ജൈവവൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും, ജനകീയ പങ്കാളിത്തത്തോടെ  ഇതിനായി ചെയ്യേണ്ട പ്രവർത്തനങ്ങളും സമിതി വിലയിരുത്തി. ജില്ലയിൽ നടപ്പിലാക്കാവുന്ന ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളും പദ്ധതികളും ചർച്ച ചെയ്തു. 

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ജൈവവൈവിധ്യ പരിപാലന സമിതികളുടെ ( ബി.എം. സി ) പ്രവർത്തനം വിലയിരുത്തുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിലാണ് ജൈവവൈവിധ്യ കോഓർഡിനേഷൻ സമിതി പ്രവർത്തിക്കുന്നത്.

 യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ പി. എ ഫാത്തിമ, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസർ ഡോ.ടി. എൽ ശ്രീകുമാർ,  ജൈവ വൈവിധ്യ കോഓർഡിനേഷൻ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date