Skip to main content

സംസ്ഥാനതല ചെറുധാന്യ ഉത്പന്ന പ്രദർശന വിപണന ബോധവൽക്കരണ ക്യാമ്പയിൻ 26ന്

 

ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും

സംസ്ഥാനതല ചെറുധാന്യ ഉത്പന്ന പ്രദർശന, വിപണന, ബോധവൽക്കരണ ക്യാമ്പയിൻ സെപ്റ്റംബർ 26ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ ഉദ്ഘാടനം ചെയ്യും. കാക്കനാട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിൽ ജില്ലാ മിഷൻ കോഡിനേറ്റർ ടി.എം റജീന അധ്യക്ഷത വഹിക്കും. ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെ ആസ്പദമാക്കി സെമിനാറും മറ്റു കലാപരിപാടികളും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

അട്ടപ്പാടിയിലെ ചെറുധാന്യങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും ഉത്പന്നങ്ങളുടെ വിപണനം ഉയർത്താനും ലക്ഷ്യമിട്ടാണ് 'നമത്ത് തീവനഗ' ചെറുധാന്യ സന്ദേശ യാത്ര നടത്തുന്നത്. ജില്ലാ മിഷന്റെ സഹകരണത്തോടെ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും സംസ്ഥാനതല ചെറുധാന്യ ഉത്പന്ന പ്രദർശന വിപണന ബോധവൽക്കരണ യാത്ര സംഘടിപ്പിക്കുന്നുണ്ട്. ബോധവൽക്കരണ യാത്രയുടെ ഭാഗമായി ചെറുധാന്യ ഉത്പ്പന്ന പ്രദർശന മേള, പോഷകാഹാര മേള, ജൈവവൈവിധ്യ വിത്തുകളുടെ പ്രദർശനം എന്നിവ.

date