Skip to main content

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം2023 സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി  പിണറായി വിജയൻ നിർവഹിക്കും

 

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം

2023 സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 2ന് വൈകിട്ട് നാലിന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി  പിണറായി വിജയൻ നിർവഹിക്കും. ഇതിന് മുന്നോടിയായി സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു. കൊച്ചി കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ നടന്ന യോഗം കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽ കുമാർ  ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം. എൽ.എ അധ്യക്ഷത വഹിച്ചു. 

 പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ  വികസന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ്  സെക്രട്ടറി  എ. സമ്പത്ത് പരിപാടിയിലേക്ക് വേണ്ട  നിർദ്ദേശങ്ങൾ നൽകി.  പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ  ജോസഫ് ജോൺ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.സന്ധ്യ, വകുപ്പ് മന്ത്രിയുടെ അഡിഷണൽ  പ്രൈവറ്റ് സെക്രട്ടറി, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാർ, ജില്ലാ  പട്ടിക വർഗ്ഗ വികസന ഓഫീസർ, പട്ടികജാതി- പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date