Skip to main content
മഞ്ചാടി ക്യാമ്പ് തുടങ്ങി 

മഞ്ചാടി ക്യാമ്പ് തുടങ്ങി 

എക്‌സൈസ് വിമുക്തി മിഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സന്നദ്ധ സംഘടനയായ ''ഓറ'' യുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന മഞ്ചാടി ക്ലബ് ഏകദിന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം എരുമപ്പെട്ടി ജി.എല്‍.പി സ്‌കൂളില്‍ നടന്നു. വിമുക്തി മാനേജരും അസി. എക്‌സൈസ് കമ്മീഷണറുമായ കെ.എസ് സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് എല്‍.പി, യു.പി സ്‌കൂളുകളിലാണ് 'ബാല്യം അമൂല്യം' പദ്ധതിയുടെ ഭാഗമായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. 

സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.എ സുജിനി, എസ്.എം.സി ചെയര്‍മാന്‍ പി.ടി സുശാന്ത്, ഓറ ഡയറക്ടര്‍ സിസ്റ്റര്‍ ജിസ് തെരേസ്, വാര്‍ഡ് മെമ്പര്‍ എം.കെ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. നല്ല ശീലങ്ങള്‍, മൊബൈല്‍ അമിതോപയോഗം, ഗുഡ് ടച്ച്, ബാഡ് ടച്ച്, സേ നോ ടു ഡ്രഗ്‌സ് എന്നീ വിഷയങ്ങളാണ് ക്യാമ്പില്‍ കളികളിലൂടെയും ക്ലാസ്സിലൂടെയും വീഡിയോ പ്രദര്‍ശങ്ങളിലൂടെയും അവതരണം നടത്തി. ഓറ പ്രോഗ്രാം ഓഫിസര്‍മാരായ റോഷിനി ജാസഫ്, ഷീന ജോസഫ് എന്നിവര്‍ ക്ലാസ് നയിച്ചു. എക്‌സൈസ് വിമുക്തി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ്, സ്‌കൂള്‍ മഞ്ചാടി ക്ലബ് കോ ഓര്‍ഡിനേറ്റര്‍ പി.എ അന്‍വര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

date