Skip to main content

ടൂറിസം സെമിനാര്‍ ഇന്ന്

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ടൂറിസം സെമിനാര്‍ ഇന്ന് (സെപ്റ്റംബര്‍ 27 ന്) തൃശ്ശൂര്‍ ജോയ്‌സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടില്‍ നടക്കും. രാവിലെ 10 ന് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ സജീഷ് വിശിഷ്ടാതിഥിയാവും. 'മേക്കിങ് കേരള ഗ്രീന്‍ ഡെസ്റ്റിനേഷന്‍ ചാലഞ്ചേഴ്‌സ്' എന്ന വിഷയത്തെ ആസ്പദമാക്കി ജോയ്‌സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജീന്‍ ജോയ് അധ്യക്ഷത വഹിച്ച് സംസാരിക്കും. തുടര്‍ന്ന് ടൂറിസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.

date