Skip to main content
പോഷന്‍മാസ പരിപാടികള്‍

പോഷന്‍മാസ പരിപാടികള്‍

വനിതാ- ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷന്‍ മാസാചരണത്തിന്റെ ഭാഗമായി തേവലക്കര ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പോഷകാഹാരപ്രദര്‍ശനം, ന്യൂട്രിഷന്‍ ക്ലാസ്, ജീവിതശൈലിരോഗ ക്ലിനിക്ക്, അനീമിയ സ്‌ക്രീനിങ് എന്നിവ നടത്തി. ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ് സോമന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ പി ഫിലിപ്പ് അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു ഫാത്തിമ കുഞ്ഞ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ശുഭ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date