Skip to main content

അംഗത്വം പുന:സ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കേണ്ട തീയതി സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 31 വരെയാക്കിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 24 മാസത്തില്‍ കൂടുതല്‍ വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധിയില്ലാതെ അംഗത്വം പുന:സ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് അംഗത്വം പുന:സ്ഥാപിക്കുന്നതിനും കുടിശ്ശിക അടക്കുന്നതിനുമുള്ള അവസരം ലഭിക്കില്ല. അംഗങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2386754.

date