Skip to main content

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന 2023 - 24 വര്‍ഷത്തെ ജനകീയ മത്സ്യ കൃഷി - കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം എറിയാട് ഗ്രാമപഞ്ചായത്തില്‍ നടന്നു. പദ്ധതിയിലൂടെ നിലവില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ കുളങ്ങളിലേക്കുമുള്ള മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. സൗജന്യമായി 181 കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ നല്‍കി. ആകെ അഞ്ച് ഹെക്ടര്‍ വിസ്തീര്‍ണമുള്ള 181 കുളങ്ങളിലേക്കാണ് 34,600 കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യ കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്തത്.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വിതരണ നടന്ന ചടങ്ങ് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ അസീം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാറാബി ഉമ്മര്‍ അധ്യക്ഷയായി. ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നജ്മല്‍ ഷക്കീര്‍, വാര്‍ഡ് മെമ്പര്‍ പ്രഥമകുമാര്‍, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരായ സോധിക, ശ്രുതി, സാഗര്‍മിത്ര, അശ്വതി, മത്സ്യകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date