Skip to main content

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന 2023 - 24 വര്‍ഷത്തെ ജനകീയ മത്സ്യ കൃഷി - കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ നടന്നു. വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു.

പദ്ധതി വഴി പഞ്ചായത്തില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ കുളങ്ങളിലേക്കുമുള്ള മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 254 കര്‍ഷകര്‍ക്കാണ് സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ നല്‍കിയത്. സൗജന്യമായി 10.72 ഹെക്ടര്‍ ആകെ വിസ്തീര്‍ണമുള്ള 346 കുളങ്ങളിലേക്ക് ഏകദേശം 47,000 രൂപയുടെ കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അയ്യൂബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നൗഷാദ്, വാര്‍ഡ് മെമ്പര്‍ കൃഷ്‌ണേന്ദു, പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് റജീന, ഫിഷറീസ് ഓഫീസര്‍ ലീന തോമസ്, പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിമ്മി, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരായ രജിത ഉല്ലാസ്, ശ്രേണി, വിനീത ശ്രീനിവാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത്സ്യകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date