Skip to main content

വന്യജീവി വാരാഘോഷം; വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് തൃശ്ശൂര്‍ സംസ്ഥാന മ്യൂസിയം മൃഗശാലയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴ് വരെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ നടത്തുന്നു. സ്‌കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, പ്രബന്ധരചന, ക്വിസ് എന്നീ  മത്സരങ്ങളും പഠന ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മൃഗശാല പ്രവേശനം സൗജന്യമായിരിക്കും.

വന്യജീവി വാരാഘോഷത്തില്‍ ഒക്ടോബര്‍ ഒന്നിന് (ഞായര്‍) രാവിലെ 10:30 ന് കെ.ജി, എല്‍.പി ,യു.പി, ഹൈസ്‌കൂള്‍, പ്ലസ് ടു /കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരവും മൂന്നുമണിക്ക് ഓപ്പണ്‍ ക്വിസും നടക്കും. ഒക്ടോബര്‍ മൂന്നിന് (ചൊവ്വ) രാവിലെ 10.30 ആരണ്യകം നേച്ചര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഈസയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടക്കും.

 ഒക്ടോബര്‍ നാലിന് (ബുധന്‍) യു.പി, ഹൈസ്‌കൂള്‍, പ്ലസ് ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി രാവിലെ 10.30 ന് പ്രബന്ധരചനാ മത്സരവും ഒക്ടോബര്‍ അഞ്ചിന് (വ്യാഴം) രാവിലെ 10.30 ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചയ്ക്ക് രണ്ട് മണിക്ക്  പ്ലസ് ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ക്വിസ് മത്സരം നടക്കും. ഒക്ടോബര്‍ ആറിന് ജീവനക്കാര്‍ക്ക് ഉച്ചയ്ക്ക് 12 മണിക്ക് ക്വിസ് മത്സരം നടക്കും. വന്യജീവി വാരത്തിന്റെ അവസാന ദിനമായ ഒക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.

date