Skip to main content

ടാക്‌സി വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു

ചൊവ്വന്നൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് 2023-24 വര്‍ഷത്തേക്ക് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് ഏഴു വര്‍ഷത്തിലധികം കാലപ്പഴക്കമില്ലാത്ത ടാക്‌സി പെര്‍മിറ്റുള്ള വാഹനത്തിനായി ടെണ്ടര്‍ ക്ഷണിച്ചു. 800 കിലോമീറ്ററിന് പ്രതിമാസം പരമാവധി 20,000 രൂപ വാടക നല്‍കും. ഒക്ടോബര്‍ 20 ന് ഉച്ചയ്ക്ക് 1 മണി വരെ ടെണ്ടര്‍ ഫോറം സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ചിറ്റഞ്ഞൂര്‍ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04885 210310.

date