Skip to main content

ഗതാഗത നിയന്ത്രണം 

ചാവക്കാട് വടക്കാഞ്ചേരി റോഡില്‍ വടക്കേ ബൈപ്പാസിന് സമീപം കള്‍വര്‍ട്ട് പുതുക്കി പണിയുന്നതിനാല്‍ സെപ്റ്റംബര്‍ 29 മുതല്‍ രണ്ടുമാസത്തേക്ക് ഈ റോഡിലേക്ക് ഭാഗികമായി ഗതാഗത ക്രമീകരണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഗുരുവായൂര്‍ ഭാഗത്തുനിന്ന് ചാവക്കാട് ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സഹകരണ റോഡ് വഴി പോകണം. സഹകരണ റോഡിലൂടെ ചാവക്കാട് ഭാഗത്തേക്ക് മാത്രമേ ഗതാഗതം ഉണ്ടായിരിക്കുകയുള്ളു. ചാവക്കാട് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഒറ്റവരിയായി മെയിന്‍ റോഡില്‍ കൂടി (ചാവക്കാട് വടക്കാഞ്ചേരി റോഡില്‍ കൂടി) തന്നെ പോകേണ്ടതാണ്.

date