Skip to main content

മാരത്തോണ്‍ ഇന്ന്

ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ വരുന്ന സി.ഡി.എസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ 'തിരികെ സ്‌കൂള്‍' ക്യാമ്പയിന്റെ ഭാഗമായി പ്രചരണാര്‍ത്ഥം  ഇന്ന് (സെപ്റ്റംബര്‍ 28) വൈകീട്ട് 3 ന് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാന പരിസരത്ത് നിന്നും മാരത്തോണ്‍ നടത്തും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കും.

ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയാണ് 'തിരികെ സ്‌കൂള്‍' ക്യാമ്പയില്‍ നടത്തുക. ഇതിന് മുന്നോടിയായി ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് രണ്ടുദിവസത്തെ പ്രത്യേക പരിശീലനം നടത്തിയിരുന്നു.

ഇരിങ്ങാലക്കുട ബ്ലോക്കിന് കീഴില്‍ വരുന്ന ഏകദേശം 600 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ മാരത്തോണില്‍ പങ്കെടുക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്.സി നിര്‍മ്മല്‍ സ്വാഗതം പറയും.

date