Skip to main content

ഡോ.എം.എസ്.സ്വാമിനാഥന്റെ നിര്യാണത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചിച്ചു

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ ഡോ.എം.എസ്.സ്വാമിനാഥന്റെ നിര്യാണത്തിൽ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. പരിസ്ഥിതിയ്ക്ക് അനുയോജ്യമായ അത്യൂൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിൽ നിസ്തുലമായ പങ്കു വഹിച്ചു. കുട്ടനാടിന്റെ കാർഷിക പുരോഗതിയിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. രാജ്യത്തിന്റെ കാർഷിക പുരോഗതിയ്ക്ക് വേണ്ടി ദീർഘവീക്ഷത്തോടെ പ്രയത്‌നിച്ച പ്രഗൽഭനായ ശാസ്ത്രജ്ഞനെയാണ് നമുക്ക് നഷ്ടമായത്. എം.എസ്.സ്വാമിനാഥന്റെ സംഭാവനകൾ രാജ്യം എന്നും ഓർമ്മിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും രാജ്യത്തിന്റെയാകെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

പി.എൻ.എക്‌സ്4583/2023

 

date