Skip to main content

സാമൂഹ്യനീതി വകുപ്പില്‍ അവസരം

സാമൂഹ്യനീതി വകുപ്പ് സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. 2016 ലെ ഭിന്നശേഷി അവകാശ നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനും ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിനുമായി രൂപീകരിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിലേക്ക് ജില്ലയില്‍ നിന്നും ക്ലാസുകള്‍ കൈകാര്യംചെയ്യുന്നതിന് പരിചയ സമ്പന്നരായ അഞ്ച് വ്യക്തികളെയാണ് തെരഞ്ഞെടുക്കുന്നത്. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, എന്നിവ സഹിതമുള്ള അപേക്ഷ ഇന്ന് (സെപ്റ്റംബര്‍ 29) വൈകീട്ട് 5 നകം തൃശ്ശൂര്‍ ചെമ്പുക്കാവ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. ഇ-മെയില്‍: dswotsrswd@gmail.com ഫോണ്‍: 0487 2321702.

date