Skip to main content

'ഓണനിലാവ്' വീഡിയോ മത്സരം വിജയികളെ പ്രഖ്യാപിച്ചു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച 'ഓണനിലാവ്' വീഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം ആലത്തുപറമ്പിലെ ആനന്ദാലയത്തില്‍ അദിത്ത് ചന്ദ്രന്‍, രണ്ടാം സ്ഥാനം ആലച്ചേരിയിലെ പുത്തന്‍വീട്ടില്‍ കെ എം അഭിറാം, മൂന്നാം സ്ഥാനം നവരസം അക്കാദമി പാനൂര്‍ എന്നിവര്‍ കരസ്ഥമാക്കി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 5,000 രൂപ, 3,000 രൂപ, 2,000 രൂപ സമ്മാനമായി ലഭിക്കും. ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ആഹ്ലാദ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചവരില്‍നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്

date