Skip to main content

ഗാന്ധി ജയന്തി വാരാഘോഷം: ജില്ലാതല ഉദ്ഘാടനം സിവില്‍ സ്റ്റേഷനില്‍ 

ആലപ്പുഴ: ഗാന്ധിജയന്തി ജില്ലാതല വാരാഘോഷത്തിന് ഒക്ടോബര്‍ 2ന് തുടക്കമാകും. രാവിലെ 8.30ന് ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തും. തുടര്‍ന്ന് സര്‍വ്വമത പ്രാര്‍ഥനയുണ്ടാകും. 9ന് എ.എം. ആരിഫ് എം.പി. ജില്ലാതല വാരാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ മുഖ്യപ്രഭാഷണം നടത്തും. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ഗാന്ധി ജയന്തി സന്ദേശം നല്‍കും. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, എ.ഡി.എം. എസ്.സന്തോഷ് കുമാര്‍, രവി പാലത്തുങ്കല്‍, രാജു പള്ളിപ്പറമ്പില്‍, ജില്ലാഇന്‍ഫര്‍മേഷന്‍ഓഫീസര്‍ കെ.എസ്. സുമേഷ് എന്നിവര്‍ സംസാരിക്കും.

ഗാന്ധി സമൃതി മണ്ഡപ സമിതിയും ജില്ല ഭരണ കേന്ദ്രവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് വാരാഘോഷം നടത്തുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ ഗാന്ധി സ്മാരകം ആലപ്പുഴ സബ് സെന്റര്‍, കേരള സര്‍വോദയമണ്ഡലം, കേരള സബര്‍മതി, ഗാന്ധിയന്‍ ദര്‍ശന വേദി, ഗാന്ധി ദര്‍ശന്‍ സമിതി, മദ്യ നിരോധന സമിതി, ജില്ല മിത്രമണ്ഡലം, കേരള ശാന്തി സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ശാന്തിപദയാത്ര, ലഹരിവിരുദ്ധ സന്ദേശം നല്‍കുന്ന മാജിക് ഷോ, ഗാന്ധി ക്വിസ്, ഓണ്‍ലൈന്‍ പ്രസംഗ മത്സര, ഉപന്യാസരചന മത്സരം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 

ഇത് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനയോഗത്തില്‍ എ.ഡി.എം. എസ്.സന്തോഷ് കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്.സുമേഷ്, രവി പാലത്തുങ്കല്‍, രാജു പള്ളിപ്പറമ്പില്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.
 

date