Skip to main content

സ്വീപ് : അത്തപ്പൂക്കള മത്സരത്തിൽ കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജിന് ഒന്നാം സ്ഥാനം 

 

സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരത്തിന്റെ വിജയിയായി കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജിനെ തെരഞ്ഞെടുത്തു. 3061 വോട്ടുകൾ നേടിയാണ് സെന്റ് ജോസഫ്‌സ് കോളേജ് ഒന്നാം സമ്മാനം നേടിയത്.

1653 വോട്ടുകളുമായി ഓൾ സെയിന്റ്‌സ് കോളേജ് തിരുവനന്തപുരവും 1394 വോട്ടുകളുമായി മലപ്പുറം കണ്ടനകം ദാറുൽ ഹിദായ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 1290 വോട്ടുകളുമായി തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജ് പ്രോത്സാഹന സമ്മാനത്തിന് അർഹരായി. 

മത്സരത്തിന്റെ നതിങ് ലൈക്‌ വോട്ടിങ്, വോട്ട് ഫോർ ഷുവർ എന്ന  തീം പൂക്കളത്തിൽ ഉൾക്കൊള്ളിച്ചതുകൊണ്ടാണ് കേരളവർമ്മ കോളേജിന് പ്രോത്സാഹന സമ്മാനം ലഭിച്ചത്. സമ്മാനദാനം നാഷണൽ വോട്ടേഴ്‌സ് ഡേ ആയ ജനുവരി 25ന് നടക്കും.

date