Skip to main content

പാത്തിപ്പാറ എസ് ടി കോളനിയിൽ ബോധവത്കരണ ക്ലാസ് നടത്തി 

 

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാത്തിപ്പാറ ആദിവാസി കോളനിയിൽ ആരോഗ്യ ബോധവത്കരണവും, ലഹരി ഉപയോഗത്തിന്റെ തിക്തഫലങ്ങളെ കുറിച്ചും നിയമ ബോധവത്കരണ ക്ലാസും  സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്  ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ സിസിലി ജേക്കബ് അധ്യക്ഷത വഹിച്ചു.

കോളനിയിൽ വർധിച്ചു വരുന്ന മദ്യം, പുകയില തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗത്തിൻ്റെ പശ്ചാത്തലത്തിലാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

ജില്ലാ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസർ അയ്യപ്പൻ ബി.സി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്.സലീഷ്, കോടഞ്ചേരി എഫ് എച്ച് സി ഡോക്ടർ തസ്ലി മുഹമ്മദ്,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബി തോമസ്, കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സലീം മൂട്ടേത്ത്, സിവിൽ എക്സൈസ് ഓഫീസർ ഷാജു ടി എന്നിവർ ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ആശാ വർക്കർ റീന, എസ് ടി പ്രൊമോട്ടർ ബോവസ്, ജെ പി എച്ച് എൻ  മിനിമോൾ, അങ്കണവാടി വർക്കർ തുടങ്ങിയവർ  പങ്കെടുത്തു.

date