Skip to main content

അങ്കണവാടി കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തു

 

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്ക് ബാഗ്, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ ജയപ്രശാന്ത് അധ്യക്ഷത  വഹിച്ചു.

ജലം അമൂല്യമാണ് എന്ന സന്ദേശം മുൻനിർത്തിയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെയും ജൽജീവൻ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ബാഗ് വിതരണം ചെയ്തത്. പഞ്ചായത്തിലെ 56 അങ്കണവാടികളിലായി 772 ബാഗുകളാണ് വിതരണം ചെയ്തത്.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാബുരാജൻ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മിനി പി, സിന്ധു എം, എന്റർപ്രണർഷിപ് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ അഡ്വ. പി ജാനകി, ഐസിഡിഎസ് സൂപ്പർവൈസർ പ്രസീത എന്നിവർ സംസാരിച്ചു.

date