Skip to main content

മാലിന്യമുക്ത നവകേരളം: കൊല്ലം ടൗൺ ശുചീകരിച്ച് വിദ്യാർത്ഥികൾ

 

മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ, ക്ലീൻ ആൻഡ് ഗ്രീൻ കൊയിലാണ്ടി  പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ കൊല്ലം ടൗൺ ശുചീകരിച്ചു.
കൊല്ലം എസ് എൻ ഡി പി  കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികളാണ് വ്യാപാരി വ്യവസായി കൊല്ലം യൂനിറ്റിന്റെ സഹായത്തോടെയാണ് ശുചീകരണം നടത്തിയത്.

ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത് നിർവ്വഹിച്ചു. കൗൺസിലർമാരായ കെ.എം.സുമതി, കെ.എം. നജീബ്, ഫക്രുദ്ദീൻ,വ്യാപാരി വ്യവസായി നേതാക്കളായ പി എ സത്യൻ, ശശി വൈദ്യർ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ശ്വേത എന്നിവർ നേതൃത്വം നൽകി.

സെപ്റ്റംബർ 26ന് തുടങ്ങിയ ക്യാമ്പയിൻ പ്രവർത്തനം ഒരാഴ്ച നീണ്ട് നിൽക്കും. ഇതിന്റെ ഭാഗമായി ശുചിത്വ സന്ദേശറാലി , മാസ് ക്ലീനിംഗ് ഡ്രൈവ് എന്നിവയും നടക്കും. വാരാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാർഡുകളിലെ പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബൂത്തുകളിൽ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടന്നിരുന്നു.

date