Skip to main content

അറിയിപ്പുകൾ 

 ജനറൽ നഴ്‌സിംഗ് ഇന്റർവ്യു ആറിന്

കോഴിക്കോട് ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ 2023 അധ്യയന വർഷത്തിലെ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് താൽക്കാലികമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇന്റർവ്യു ഒക്ടോബർ ആറിന് നടക്കും. മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഹാജരാവണം. ഇതിന് പുറമെ ഹാജരാവേണ്ടവർ: പെൺകുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റിൽ 100 വരെ, ആൺകുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റിൽ 45 വരെ, റിസർവേഷൻ മെറിറ്റ് ലിസ്റ്റിൽ എല്ലാവരും, പെൺകുട്ടികളുടെ എസ്.സി വെയിറ്റിംഗ് ലിസ്റ്റിൽ 25 വരെ, എസ്.ടി വെയിറ്റിംഗ് ലിസ്റ്റിൽ 10 വരെ, മുസ്ലീം വെയിറ്റിംഗ് ലിസ്റ്റിൽ 32 വരെ, ഈഴവ വെയിറ്റിംഗ് ലിസ്റ്റിൽ 30 വരെ, ഇ ഡബ്ല്യു എസ് വെയിറ്റിംഗ് ലിസ്റ്റിൽ 30 വരെ, വിശ്വകർമ വെയിറ്റിംഗ് ലിസ്റ്റിൽ 10 വരെ, ഒ ബി എച്ച് വെയിറ്റിംഗ് ലിസ്റ്റിൽ അഞ്ച് വരെ, ധീവര വെയ്റ്റിംഗ് ലിസ്റ്റിൽ 10 വരെ, ഒ ഇ സി വെയിറ്റിംഗ് ലിസ്റ്റിൽ ആറ് വരെ, ആൺകുട്ടികളുടെ വെയിറ്റിംഗ് എസ്.സി വെയിറ്റിംഗ് ലിസ്റ്റിൽ അഞ്ച് വരെ. ഇവർ ഇന്റർവ്യുവിനും കായികക്ഷമതാ പരിശോധനക്കുമായി ആവശ്യപ്പെട്ട രേഖകളുടെ അസലുമായി ഒക്ടോബർ ആറിന് രാവിലെ ഒമ്പത് മണിക്ക് പ്രിൻസിപ്പൽ ഇൻചാർജ്, ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗ് മുമ്പാകെ ഹാജരാകേണ്ടതാണ്.

 

ക്വട്ടേഷൻ ക്ഷണിച്ചു

വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിലെ ജി, ജെ ബ്ലോക്കുകളിലെ മാറ്റിയ 2775.94 ചതുരശ്ര മീറ്ററിലുള്ള ഏകദേശം 450 പഴയ അലൂമിനിയം ഷീറ്റുകൾ ക്വട്ടേഷൻ മുഖേന വിൽപ്പന നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട തീയതി ഒക്ടോബർ 11 ന് രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രവുമായി ബന്ധപ്പെടാം. 

ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിന്റെ അധികാരപരിധിയിൽ വരുന്ന കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഭക്ഷ്യസുരക്ഷാ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നതിലേയ്ക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് മത്സരാടിസ്ഥാനത്തിൽ ടെണ്ടർ ക്ഷണിച്ചു.  നവംബർ ഏഴിന് വൈകീട്ട് നാല് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0495 2724300, 8943346197

date