Skip to main content

അറിയിപ്പുകൾ 

പോത്ത് വളർത്തൽ പരിശീലനം 

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ  ഒക്ടോബർ അഞ്ചിന് പോത്ത് വളർത്തൽ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുളളവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചേയ്യണം. പരിശീലനത്തിനെത്തുന്നവർ ആധാർ കാർഡിൻറെ കോപ്പി കൊണ്ടുവരണം. 

ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐ.ടി.ഐ. കളിൽ 2023-24 അധ്യയന വർഷത്തിൽ “എംപ്ലോയബിലിറ്റി സ്കിൽസ്' എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഒക്ടോബർ 16ന്  രാവിലെ 10  മണിക്ക്  ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ  : 0495-2461898

date