Skip to main content

ജില്ലാതല തൊഴിൽമേള

വ്യാവസായിക പരിശീലന വകുപ്പിനു കീഴിൽ അരീക്കോട് ഗവ. ഐ.ടി.ഐയിൽ ഒക്ടോബർ പത്തിന് ജില്ലാതല തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഐ.ടി.ഐകളിൽ നിന്നും വിവിധ ട്രേഡുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ DWMS  Connect Mobile  App (Digital Workforce Management System) ഡൗൺലോഡ്  ചെയ്ത്  രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ വെബ്‌സൈറ്റ്: www.knowledgemission.kerala.  / verify-registration.jsp. ഫോൺ: 0483 2850238, 8848487385.

date