Skip to main content

മാലിന്യ സംസ്‌കരണ നിയമ ലംഘനം 1024 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു: 6,99,000 രൂപ പിഴ

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 1024 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പത്തു ടീമുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 92 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 6,99,000 രൂപ പിഴ ചുമത്തുകയും ചെയ്തു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും പൊതു ഇടങ്ങളില്‍ മലിനീകരണം നടത്തുന്ന സ്ഥലങ്ങളിലുമാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. അനധികൃതമായുള്ള പ്ലാസ്റ്റിക് വില്‍പന, പൊതുനിരത്തുകള്‍, ഓടകള്‍, പൊതുജലാശയങ്ങള്‍ എന്നിവിടങ്ങളിലേക്ക് മലിനജലം ഒഴുക്കി വിടുക എന്നീ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയാണ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നിയമനടപടി സ്വീകരിച്ചത്. പറളി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, തെങ്കര, തൃത്താല, ആലത്തൂര്‍, പാലക്കാട്, കോങ്ങാട്, വടക്കഞ്ചേരി, പട്ടാമ്പി, കരിമ്പ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് എ.ഡിമാരും ഐ.വി.ഒമാരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
 

date