Skip to main content
ആയുഷ്മാന്‍ ഭവ: മെഡിക്കല്‍ ക്യാമ്പ് നടത്തി 

ആയുഷ്മാന്‍ ഭവ: മെഡിക്കല്‍ ക്യാമ്പ് നടത്തി 

ആലപ്പുഴ: കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആയുഷ്മാന്‍ ഭവ കാമ്പയിനിന്റെ ഭാഗമായി ചേര്‍ത്തല ഇട്ടി അച്യുതന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനവും എ.ബി.എച്ച്.എ. കാര്‍ഡിന്റെ വിതരണോദ്ഘാടനവും ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ശോഭ ജോഷി, ഏലിക്കുട്ടി ജോണ്‍, കൗണ്‍സിലര്‍മാരായ പുഷ്പകുമാര്‍, സെല്‍ജി, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മേഴ്സ ജോസ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അനുപമ എസ്. പിള്ള, ഡോ. എല്‍. ഇന്ദു, ഡോ. അരുണ്‍ ഭാസ്‌കരന്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date