Skip to main content
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചു

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചു

ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. എടത്വ ഗ്രാമപഞ്ചായത്ത് അംഗം ജീമോന്‍ ജോസഫ് അധ്യക്ഷത വഹിച്ചു.  ജനകീയാസൂത്രണം ആലപ്പുഴ ജില്ല ഫെസിലിറ്റേറ്റര്‍ ജെ. ജയലാല്‍ മുഖ്യപ്രഭാഷണം നടത്തി. കിലയുടെ നേതൃത്വത്തില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ ആര്‍.ജി.എസ്. എ പദ്ധതിയുടെ ഭാഗമായാണ് സെന്റര്‍ ആരംഭിച്ചത്.

ചടങ്ങില്‍ എടത്വ പഞ്ചായത്തംഗം വിനീത ജോസഫ്, കില ജില്ല കോ-ഓര്‍ഡിനേറ്റര്‍ ജിജോ ജോര്‍ജ്, ചമ്പക്കുളം ബ്ലോക്ക് കോ-ഓഡിനേറ്റര്‍ ടി. മനു, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ഹരീന്ദ്രനാഥ് തായങ്കരി, പി.എസ്. ഗ്രീഷ്മ തുടങ്ങിയവര്‍പങ്കെടുത്തു.

date