Skip to main content
ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ഇ.എം.എസ്. കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ ഭിന്നശേഷി കലാമേള എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.പി. സരിത, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ജയ പ്രസന്നന്‍, അജിത ശശി, വിനോദ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ജയലേഖ ജയകുമാര്‍, ഗീത കൃഷ്ണന്‍, അര്‍ജുന്‍ അനിരുദ്ധന്‍, വിശാഖ് വിജയന്‍, സുരേഷ് ബാബു, പ്രഭ വിജയന്‍, ആനന്ദന്‍, രജിത് രാമചന്ദ്രന്‍, സാജന്‍ എബ്രഹാം, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ജി. ഇന്ദുലേഖ, പഞ്ചായത്ത് സെക്രട്ടറി സാഹിര്‍, അസിസ്റ്റന്റ് സെക്രട്ടറി ആര്‍. ഗോപിനാഥന്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപിക എം.എസ്. മഞ്ജു, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സുജ ജയപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date