Skip to main content

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ; ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു 

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെയും ചമ്പക്കുളം ഐ.സി.ഡി.എസ് പ്രോജക്റ്റിന്റെയും തലവടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തലവടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്ലാസ് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജോജി ജെ. വൈലപ്പള്ളി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കൊച്ചുമോള്‍ ഉത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രജിത ആര്‍. കുമാര്‍, നീനു എസ്.പിള്ള തുടങ്ങിയവര്‍പങ്കെടുത്തു.

date